ആലപ്പുഴ: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പ്രഖ്യാപിച്ചു. എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഐക്യം ഉണ്ടാക്കുന്നതിന് പ്രധാന ഇടപെടൽ ഏൽപ്പിച്ചത് എന്‍എസ്എസ് ആയിരുന്നു, അതിന് നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുകുമാരൻ നായറുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യം സിന്‍ഡിപി കൗൺസിൽ അംഗങ്ങളുടെ അംഗീകാരത്തോടെ പ്രമേയം പാസായതിന് പിന്നാലെയാണ് നടേശന്റെ പ്രതികരണം ഉണ്ടായത്.
“മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് വലിയ പ്രശ്നമെന്നായിരുന്നു പറഞ്ഞത്. അതിൽ തെറ്റില്ലെന്ന് ഞാൻ പറഞ്ഞു, എനിക്കും സമുദായത്തിനും വലിയ ആത്മബലം സുകുമാരൻ നായർ നൽകി. ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചര്‍ച്ച ചെയ്യാൻ തുഷാർ അവിടെ പോകും. ഈ ഐക്യം മറ്റ് മതത്തോടുള്ള വിദ്വേഷത്തിനല്ല, സാമൂഹിക നീതിക്ക് വേണ്ടി, സമാനചിന്താഗതിക്കാരായ സമുദായ അംഗങ്ങളുമായി ഉണ്ടാക്കുന്നതാണ്. ഇതിൽ നായാടി മുതൽ നസ്രാണി വരെയാകും.” എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.
ഇനി എസ്എന്‍ഡിപി തീരുമാനം എല്ലാ വിഷയങ്ങളിലും എന്‍എസ്എസുമായി ചേർന്ന് എടുക്കുമെന്നും, പരസ്പരം കൊമ്പുകോര്‍ക്കില്ലെന്നും നടേശൻ വ്യക്തമാക്കി. ഒരു സമുദായത്തോടും വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
