ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വിട്ട എൻ.എസ്. നുസൂർ സിപിഐഎമ്മിലേക്ക്

MARCH 25, 2026, 1:00 AM

കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് നേതാവ് എൻ.എസ്. നുസൂർ സിപിഐഎമ്മിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായി സിപിഐഎം നേതാക്കൾ നുസൂറുമായി ആശയവിനിമയം നടത്തിയതായി വിവരം. 

പാർട്ടിയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്ന നിലപാടാണ് നുസൂർ നേതാക്കളോട് വ്യക്തമാക്കിയിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

മിശ്രവിവാഹം നടത്തിയതിന് പിന്നാലെ കോൺഗ്രസിൽ വിവേചനം നേരിട്ടയാളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നുസൂറിനെ ഔദ്യോഗികമായി പാർട്ടിയിൽ ചേർക്കുന്നതിനുള്ള ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

മാർച്ച് 20-നാണ് കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് നുസൂർ പാർട്ടി വിട്ടത്. കോൺഗ്രസിന്റെ നിലവിലെ അവസ്ഥ വളരെ മോശമാണെന്നും, വാമനപുരം മണ്ഡലത്തിൽ സുധീർ ഷാ പാലോട് എസ്ഡിപിഐയുടെ സമ്മർദത്തെ തുടർന്ന് സ്ഥാനാർത്ഥിയായെന്നുമാണ് അദ്ദേഹം ആരോപിച്ചത്.

തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് മാറിയെന്നാണ് നുസൂറിന്റെ മറ്റൊരു ആരോപണം. നേമത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാൻ ധാരണയുണ്ടായിരുന്നുവെന്നും, പകരമായി മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിന് പിന്തുണ ലഭിക്കുമെന്ന രീതിയിലാണ് കരാർ നടന്നതെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam