ഇനി 75 രൂപയ്‌ക്ക് നാലുപേര്‍ക്ക് സിനിമ കാണാം; ഇതാ വരുന്നു സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം 

JANUARY 11, 2024, 11:32 AM

സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ 'സി സ്പേസി'ല്‍ ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി കുറച്ചു. 75 രൂപയ്ക്ക് ഇനി നാലുപേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍ ഐഡികളും അനുവദിക്കും. കാണാനായി മൊബൈല്‍, ലാപ്ടോപ്/ ഡെസ്‌ക്ക്ടോപ് എന്നിവ തെരഞ്ഞെടുക്കാം.

രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ഒടിടിയാണിത്. ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് സി സ്‌പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 100 മണിക്കൂര്‍ കണ്ടന്റ് തയ്യാറാക്കിയതായി ചലച്ചിത്ര വികസന കോര്‍പറേഷന്‍ എംഡി കെ വി അബ്ദുള്‍ മാലിക് പറഞ്ഞു. 

ഒടിടിയുടെ പ്രിവ്യൂ ബുധനാഴ്ച നിള തിയറ്ററില്‍ നടന്നു. ഒടിടി ഉടൻ പ്രവർത്തനം ആരംഭിക്കും. തിയറ്റര്‍ റിലീസിങ്ങിനുശേഷമായിരിക്കും സിനിമകള്‍ ഒടിടിയിലേക്ക് എത്തുക. അതുപോലെ ഈ സംവിധാനം സംസ്ഥാനത്തെ തിയറ്റര്‍ വ്യവസായത്തെ യാതൊരു രീതിയിലും ബാധിക്കില്ല എന്നും  പ്രേക്ഷകന്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നല്‍കുന്ന 'പേ പ്രിവ്യൂ' സൗകര്യമായതിനാല്‍ ഇതിലേക്ക് സിനിമ നല്‍കുന്ന ഓരോ നിര്‍മാതാവിനും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും എന്നും മന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam