പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ.
പുതിയ ആളുകൾ മത്സരിക്കട്ടെ. പാലക്കാട് ബിജെപിക്ക് ചുറുചുറുക്കുള്ള ചെറുപ്പക്കാരുണ്ട്. പുതിയ തലമുറ വരട്ടെയെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഇക്കുറി മത്സരിക്കാനില്ലെന്ന് സംസ്ഥാന അധ്യക്ഷനെയും ജില്ലാ അധ്യക്ഷനെയും അറിയിച്ചിട്ടുണ്ടെന്നും പാർട്ടി നിർബന്ധിച്ചാലും മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നഗരസഭയിൽ ബിജെപിക്ക് ആശങ്കയില്ല. വലിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
