ചങ്ങനാശ്ശേരി: നൂറുമേനി സീസൺ 111 മത്സരത്തിന്റെ ഫൊറോനതല മത്സര വിജയികളുടെ അടിസ്ഥാനത്തിൽ 2025 ജൂൺ 8നു നടക്കുന്ന റീജിയൻതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ടീമുകളെ ചങ്ങനാശ്ശേരി അതിരുപത പ്രോട്ടോ സിഞ്ചേല്ലൂസ് മോൻ. ആന്റണി എത്തയ്ക്കാട് അതിരൂപതാ കേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽവച്ച് പ്രഖ്യാപിച്ചു.
റിസൾട്ട് പ്രഖ്യാപന സമ്മേളനത്തിൽ കുടുംബകൂട്ടായ്മ ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഫാ. ജോർജ് മാന്തുരുത്തിൽ, നൂറുമേനി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷിജി ജോൺസൺ തകിടിപ്പുറം, റ്റോമിച്ചൻ കൈതക്കളം, ജോഷി കൊല്ലാപുരം, ജിക്കു ജോസഫ് ഇണ്ടിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
2025 ജൂൺ 8-ാം തീയതി 5 റിജിയനുകളിലായി നടക്കുന്ന ഓഡിയോ വിഷ്വൽ മത്സരത്തിൽ ഓരോ റീജിയനിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അഞ്ച് ടീമുകളാണ് ഗ്രാൻഡ്ഫിനാലെയിൽ മാറ്റുരയ്ക്കുന്നത് എന്ന് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്