തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളുടെ സ്പെഷ്യൽ ഗ്രേഡ് പദവി ഒഴിവാക്കി സർക്കാർ ഉത്തരവ്. എറണാകുളം മഹാരാജാസ് കോളേജ് അടക്കം ഏഴ് കോളജുകളുടെ സ്പെഷൽ ഗ്രേഡ് പദവിയാണ് റദ്ദാക്കിയത്.
1994ലെ സ്പെഷൽ റൂൾ പ്രകാരമുള്ള തീരുമാനമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. പദവി റദ്ദാക്കിയതോടെ ഈ കോളേജുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ചും വകുപ്പ് ഉത്തരവിറക്കി.
ഏഴാം യുജിസി റെഗുലേഷൻ പ്രകാരം സ്പെഷൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം ഇല്ലെന്ന് കണ്ടെത്തിയാണ് വകുപ്പിൻ്റെ നടപടി. എറണാകുളം മഹാരാജാസ് കോളേജ്, തലശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്, പട്ടാമ്പി സംസ്കൃത കോളേജ്, ചിറ്റൂർ കോളേജ്, തിരുവനന്തപുരത്തെ വിമൻസ് കോളേജ് എന്നീ കോളേജുകളുടെ സ്പെഷ്യൽ ഗ്രേഡ് പദവിയാണ് ഒഴിവാക്കിയത്.
1994ലെ സ്പെഷൽ റൂൾ പ്രകാരമായിരുന്നു കോളേജുകൾക്ക് പദവി ലഭിച്ചിരുന്നത്. അന്നത്തെ കാലത്ത് ഈ കോളേജുകൾക്ക് മാത്രമായിരുന്നു പിജി, റിസർച്ച് കോഴ്സുകൾ ഉണ്ടായിരുന്നത്. ആ പശ്ചാത്തലത്തിലായിരുന്നു 1994ൽ കോളേജുകൾക്ക് പദവി നൽകി ഉത്തരവിറക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
