തിരുവനന്തപുരം: മദ്യത്തിന്റെ ഡോർ ഡെലിവറി ശുപാർശ അംഗീകരിക്കില്ലെന്ന് സർക്കാർ. ബെവ്കോയുടെ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തിൽ ധാരണയായി.
തിരഞ്ഞെടുപ്പ് വർഷത്തിൽ വിവാദങ്ങൾ വേണ്ടെന്ന നിലപാടിലാണ് സർക്കാർ. വീടുകളിൽ മദ്യം എത്തിക്കുന്നതിനെതിരെ ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
കൊവിഡ് കാലത്ത് തിരക്കു ഒഴിവാക്കാൻ ഓൺലൈനായി ബുക്ക് ചെയ്തു ഔട്ട്ലെറ്റിലൂടെ മദ്യം വിതരണം ചെയ്തിരുന്നു. ഇതിനുശേഷം വാതിൽപ്പടി മദ്യ വിതരണം ആലോചിച്ചില്ലെങ്കിലും തൽക്കാലം വേണ്ടെന്ന നിലപാടിലായിരുന്നു സർക്കാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
