തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികളായ ഒല, ഊബര്‍ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നടപടി സ്വീകരിക്കുന്നതിനായി നിയമോപദേശം സ്വീകരിച്ചതായി ആണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം വ്യക്തമാക്കിയത്.
അതേസമയം ഊബറിനും ഒലയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന സര്‍ക്കാര്‍ 2024-ല്‍ ഓണ്‍ലൈന്‍ അഗ്രിഗേറ്റര്‍ നയമുണ്ടാക്കിയിരുന്നെങ്കിലും വേറൊരു കമ്പനി മാത്രമാണ് ഇതിനായി അപേക്ഷിച്ചിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ ബൈക്ക് ടാക്‌സിക്ക് വേണ്ടിയാണ് കമ്പനി അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഇതിന്റെ രജിസ്‌ട്രേഷനും പൂര്‍ത്തിയായിട്ടില്ല. ആവശ്യമായ രേഖകള്‍ നല്‍കാത്തതാണ് കാരണം എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
