തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എം.ആർ. അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് പുറത്ത്. എഡിജിപി അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വിവരാവകാശ നിയമ പ്രകാരം ഈ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല.
റിപ്പോർട്ട് പൊതുതാൽപര്യമോ, പൊതു പ്രവർത്തന ബന്ധമോ ഇല്ലാത്തതാണ്. റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തു വിടുന്നത് എം.ആർ. അജിത് കുമാറിൻ്റെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുമെന്നുമായിരുന്നു സർക്കാരിന്റെ മറുപടി.
എഡിജിപിയെ സംരക്ഷിക്കാൻ 'അദൃശ്യശക്തി' പ്രവർത്തിച്ചെന്ന് പറഞ്ഞാണ് എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതി തള്ളിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
