തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിക്കെതിരായ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ആരോപണത്തിൽ കക്ഷി ചേരാനില്ലെന്ന് എ.കെ. ബാലൻ. ആരോപണം തെളിയിക്കാൻ സുരേഷ് ബാബുവിന്റെ കൈയിൽ രേഖ ഉണ്ടായിരിക്കുമല്ലോ. തന്റെ കൈയിൽ രേഖയില്ലാത്തതിനാൽ ആരോപണമുന്നയിക്കുന്നില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഷാഫിക്കെതിരെ തെളിവുകൾ ഉള്ള ആൾക്കാരാണല്ലോ പറയുന്നത്. എന്റെ കൈയിൽ രേഖയുണ്ടായിരുന്നെങ്കിൽ ഞാൻ പറയുമായിരുന്നു. ജില്ലാ സെക്രട്ടറിയും ഷാഫിയും തമ്മിലുള്ളത് അവർ തമ്മിലായിക്കോട്ടേ. അതിൽ കക്ഷി ചേരാനില്ലെന്നായിരുന്നു ബാലന്റെ വാക്കുകൾ.
ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടായിരുന്നു ഇ.എൻ. സുരേഷ് ബാബു ഇന്നലെ രംഗത്തെത്തിയത്. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫിയെന്നും ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കുമെന്നുമായിരുന്നു ആരോപണം.
വ്യക്തിഹത്യയാണ് നടത്തിയതെന്നും നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചിരുന്നു. സംഭവത്തിൽ സുരേഷ് ബാബുവിനെതിരെ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
