പാലക്കാട് മണ്ഡലത്തിൽ എൻഎംആർ റസാഖ്?; സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇറക്കാൻ സിപിഐഎം ആലോചന

MARCH 16, 2026, 12:38 AM

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇറക്കാനുള്ള ആലോചനയിൽ സിപിഐഎം. പ്രശസ്ത വ്യവസായിയും എൻഎംആർ ഹോട്ടൽ ശൃംഖലയുടെ ഉടമയുമായ എൻ. എം. ആർ. റസാഖിനെ സ്ഥാനാർത്ഥിയാക്കാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഇക്കാര്യം സംബന്ധിച്ച് ഇന്നത്തെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച നടക്കും എന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് മണ്ഡലത്തിൽ വലിയ ശതമാനം വോട്ടുകളും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളതായതിനാൽ ആ വോട്ടുകളെ ലക്ഷ്യമിട്ടാണ് സ്വതന്ത്ര സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതെന്നാണ് സൂചന. യുഡിഎഫിലേക്ക് പതിവായി കേന്ദ്രീകരിക്കുന്ന ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കണമെന്ന രാഷ്ട്രീയ കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

ആദ്യഘട്ടത്തിൽ നഗരത്തിലെ മൂന്ന് വ്യവസായികളെയാണ് സിപിഐഎം പരിഗണിച്ചിരുന്നത്. എൻ. എം. ആർ. റസാഖിന് പുറമെ ‘ടോപ് ഇൻ ടൗൺ’ ഹോട്ടലിന്റെ ഉടമ രാജുവിനെയും വ്യവസായിയായ നിഖിൽ കൊടിയത്തൂരിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

എന്നാൽ മണ്ഡലത്തിലെയും ന്യൂനപക്ഷ വിഭാഗങ്ങളിലെയും സ്വാധീനം കണക്കിലെടുത്ത് എൻ. എം. ആർ. റസാഖിനെ സ്ഥാനാർത്ഥിയാക്കുന്നതിലേക്കാണ് പാർട്ടി നീങ്ങുന്നതെന്നാണ് വിവരം. ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമേ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam