ദില്ലി: നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ദില്ലി പൊലീസ് നേരിട്ടത് ശത്രുരാജ്യങ്ങളെ നേരിടുന്നത് പോലെയെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി.
ധർമേന്ദ്ര പ്രധാൻ രാജിവെച്ചെങ്കിലും ഞങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ പലതും അംഗീകരിക്കപ്പെട്ടിട്ടില്ല.
വിദ്യാർഥികൾക്കെതിരായി നടന്ന ഭീകര നരനായാട്ടിനെ സംബന്ധിച്ച് അമിത് ഷാ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണം. കുട്ടികളോട് മാപ്പ് പറയണമെന്ന ആവശ്യവും അവശേഷിക്കുകയാണ്.
ആർഎസ്എസ് വോളണ്ടിയർമാരെന്ന് സംശയിക്കപ്പെടുന്നവർ കുട്ടികളെ ക്രൂരമായി തല്ലിച്ചതയ്ക്കാൻ നേതൃത്വം കൊടുത്തിട്ടുണ്ട്.
ഇക്കാര്യങ്ങളിലെല്ലാം സമഗ്രമായ അന്വേഷണവും മാതൃകാപരമായ നടപടികളും വേണം.' എംപി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
