നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചതായി റിപ്പോർട്ട്. ശ്രീ ഗോകുലം മൂവീസും ആർ ഡി ഇലുമിനേഷൻസ് എൽഎൽപിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ ബാലചന്ദ്ര മേനോൻ, സബിത ആനന്ദ്, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ, ഷറഫുദ്ദീൻ, സായ് കുമാര്‍, മണിയൻപിള്ള രാജു തുടങ്ങിയവർ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പുതുമുഖം നീതു കൃഷ്ണയാണ് ചിത്രത്തിലെ നായിക എന്നാണ് പുറത്തു വരുന്ന വിവരം.
പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
