അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്ന നടപടി നിയമ വിരുദ്ധം : ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

MARCH 19, 2025, 8:27 PM

കൊച്ചി:  ചികിത്സാ ചെലവ് നിയമപരമായി നൽകാൻ ചുമതലപ്പെട്ട ഇൻഷുറൻസ് കമ്പനി അത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 

ഡൽഹി ആസ്ഥാനമായ നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി 36,965/- രൂപ ഉപഭോക്താവിന് നഷ്ട്ടപരിഹാരമായി നൽകണമെന്ന് കമ്മീഷൻ ഉത്തരവ് നൽകി. എറണാകുളം കോതമംഗലം സ്വദേശി ഡോൺ ജോയ്, നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച കേസിലാണ് ഉത്തരവ്.

ഫെഡറൽ ബാങ്ക് വഴിയാണ് പരാതിക്കാരൻ ഇൻഷുറൻസ് പോളിസി എടുത്തത്.

vachakam
vachakam
vachakam

നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ 'മാക്സ് ഹെൽത്ത്' എന്ന പോളിസിയാണ് പരാതിക്കാരൻ എടുത്തത്. പോളിസി കാലയളവിൽ കഴുത്തു വേദനയുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 21965/- രൂപയുടെ ബില്ല് വന്നു. ക്യാഷ് ലെസ്സ് ക്ലൈംമിനായി  രേഖകൾ സമർപ്പിച്ചു. മറ്റു ചില രേഖകൾ കൂടി വേണം എന്ന് ആവശ്യത്തെ തുടർന്ന് അതും പരാതിക്കാരൻ സമർപ്പിച്ചു.

എന്നാൽ ക്ലൈം ഇൻഷുറൻസ് കമ്പനി അനുവദിച്ചില്ല. തുടർന്നാണ് നഷ്ടപരിഹാരം, കോടതി ചെലവ്, ക്ലെയിം തുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പോളിസി നിബന്ധനകൾ പ്രകാരമാണ് ഇൻഷുറൻസ് തുക നിരസിച്ചതെന്ന്‌ ഇൻഷുറൻസ് കമ്പനി കോടതിയിൽ വാദം ഉയർത്തി.  തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും ഇൻഷുറൻസ് തുക കൊടുക്കാനുള്ള ബാധ്യത ബാങ്കിന് ഇല്ലെന്നും ഫെഡറൽ ബാങ്ക് ബോധിപ്പിച്ചു.

 അവൃക്തമായ കാരണങ്ങൾ പറഞ്ഞു ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുന്നത് പോളിസിയുടെ ലക്ഷ്യത്തെ തന്നെ തകർക്കുന്നു. സാധാരണ ഉപഭോക്താക്കൾ ഇതുമൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നു. ഇൻഷുറൻസ് കമ്പനികൾ അവരുടെ നിയമപരമായി ചുമതലയിൽ നിന്നും പിന്മാറുന്നത് അന്യായമാണെന്ന്

vachakam
vachakam
vachakam

ഡി. ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. പരാതിക്കാരന് വേണ്ടി അഡ്വ.ടോം ജോസഫ് കോടതിയിൽ ഹാജരായി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam