പാറ്റ്ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചതായി റിപ്പോർട്ട്. അക്രമണത്തിൽ ഒരാൾ മരിച്ചു. ബിഹാറിലെ ജഗത്‌പൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു എന്നാണ് പുറത്തു വരുന്ന വിവരം. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങൾ തമ്മിൽ ഇന്നുണ്ടായ ചെറിയ തർക്കമാണ് നിയന്ത്രണം വിട്ട് കൊലപാതകത്തിൽ കലാശിച്ചത്.
അതേസമയം വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ഒരു സഹോദരൻ മറ്റേയാൾക്ക് നേരെ ആദ്യം വെടിയുതിർത്തു. വെടിയേറ്റയാൾ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിർത്തു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്