അമരാവതി: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി താന്‍ ആന്ധ്രാപ്രദേശിലെ സദ്ദാം ഹുസൈന്‍ ആണെന്നും 30 വര്‍ഷം അധികാരത്തില്‍ തുടരുമെന്നുമാണ് കരുതിയിരുന്നതെന്ന് ടിഡിപി നേതാവും മന്ത്രിയുമായ നാര ലോകേഷ്. റെഡ്ഡി പണികഴിപ്പിച്ച മുഖ്യമന്ത്രിയുടെ ആഢംബര വസതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ മകനായ ലോകേഷ്.
'എന്റെ മുത്തച്ഛന്‍ മുഖ്യമന്ത്രിയായിരുന്നു, അച്ഛന്‍ മുഖ്യമന്ത്രിയാണ്, പക്ഷേ ഇത്രയും വലിയ മുറികള്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല,' ഋഷികൊണ്ട കുന്നുകളില്‍ 10 ഏക്കറില്‍ നിര്‍മിച്ച മണിമാളികയെക്കുറിച്ച് ലോകേഷ് പറഞ്ഞു. കെട്ടിടത്തിന്റെ പേരില്‍ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംസ്ഥാനത്തിന് മേല്‍ 200 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമ്മയെയും സഹോദരിയെയും പുറത്താക്കിയ ശേഷം വൈഎസ്ആര്‍സിപി നേതാവിന്റെ കുടുംബം വളരെ ചെറുതായിരുന്നെന്ന് ലോകേഷ് പറഞ്ഞു. നാലു പേര്‍ക്ക് കഴിയാന്‍ 700 കോടി രൂപ മുടക്കിയാണ് ആഢംബര മന്ദിരം നിര്‍മിച്ചത്. പ്രധാനമന്ത്രിക്ക് പോലും ഇത്രയും വലിയ വീട് ഇല്ല. കൊട്ടാരസമാനമായ വീട് എന്തുചെയ്യണമെന്ന് ടിഡിപി സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്