കൊച്ചി: ആലുവയിൽ 13 വയസുള്ള കുട്ടിയെ കാണാതായെന്ന് പരാതി. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥിയായ തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അൽത്താഫ് അമീനെയാണ് കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം. വീട്ടിൽ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി ഇറങ്ങിയത്. പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. ഇതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.
അതേസമയം സാമ്പത്തികമായോ മറ്റു തരത്തിലോ കുട്ടിയെ അലട്ടുന്ന പ്രശ്നങ്ങളില്ലെന്ന് ആണ് വീട്ടുകാർ പറയുന്നത്. പൊലീസ് ഫോൺ കേന്ദ്രീകിരിച്ചാണ് അന്വേഷണം നടത്തുന്നത്. നിലവിൽ ഫോൺ സ്വിച്ച് ഓഫാണ്. കുട്ടി എവിടെയാണെന്നതിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. കുട്ടി ലഹരി മാഫിയയുടെ കയ്യിൽ പെട്ടിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്