മലപ്പുറം: മമ്പാട് വീണ്ടും പുലിയെ കണ്ടതായി റിപ്പോർട്ട്. നടുവക്കാട് ഇളംമ്പുഴയിലാണ് വീണ്ടും പുലിയെ കണ്ടത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ആഴ്ച ഈ മേഖലയിൽ സ്‌കൂട്ടർ യാത്രികർക്കുനേരെ പുലിയാക്രമണം ഉണ്ടായിരുന്നു.
അതേസമയം ഇതിനുപിന്നാലെ വനം വകുപ്പ് പ്രദേശത്ത് പുലിയെ പിടിക്കുന്നതിനായി കൂട് സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടുവക്കാട് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിട്ടുണ്ട്.
പുലിയെ വീണ്ടും കണ്ടത് വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഒരുപാട് ഉളള മേഖലയാണിത്. വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്