ന്യൂഡല്‍ഹി: പ്രതിഷേധ മുദ്രാവാക്യം എഴുതിയ ടി ഷർട്ട് ധരിച്ച് ലോക്സഭയിലെത്തിയ ഡിഎംകെ എംപിമാരെ ശാസിച്ച് സ്പീക്കർ ഓം ബിർള.
നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തിനെതിരേ പ്രതിഷേധിച്ച എംപിമാർക്കെതിരേയാണ് വിമർശനം.
'തമിഴ്നാട് പൊരുതും' എന്നുള്‍പ്പടെയുളള മുദ്യാവാക്യങ്ങള്‍ എഴുതിയ ടി ഷർട്ട് ധരിച്ചായിരുന്നു ഡിഎംകെ അംഗങ്ങള്‍ സഭയ്ക്കുള്ളിലെത്തിയത്.
എന്നാല്‍, ഇത്തരം നടപടികള്‍ പാർലമെന്‍ററി ചട്ടങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
സഭയോടുള്ള അന്തസും ബഹുമാനവും അംഗങ്ങള്‍ നിലനിർത്തേണ്ടതുണ്ട്. എന്നാല്‍ ചില എംപിമാർ നിയമങ്ങള്‍ പാലിക്കുന്നില്ല.
എത്ര വലിയ നേതാവായാലും ഇത്തരം വസ്ത്രങ്ങള്‍ സഭയ്ക്കുള്ളില്‍ അംഗീകരിക്കാനാകില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്