മലപ്പുറം: കിഴിശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമാക്കി പൊലീസ്. അസം സ്വദേശി അഹദുൽ ഇസ്‌ലാമാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
സംഭവത്തിൽ അസം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽജാർ ഹുസൈനിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനം വീണ്ടും കയറ്റി ഇറക്കിയതായി ആണ് നാട്ടുകാർ വ്യക്തമാക്കിയത്.
പിന്നീട് വാഹനം ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ ഇന്ന് പുലർച്ചയോടെയാണ് പൊലീസ് കണ്ടെത്തിയത്. അഹദുൽ ഇസ്‌ലാമും ഗുൽജാർ ഹുസൈനും കഴിഞ്ഞ ദിവസം രാത്രി പണത്തെ ചൊല്ലി തർക്കത്തിലേർപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിനുപിന്നാലെയാണ് അഹദുൽ റോഡിലൂടെ നടന്നുപോയത്. ഓട്ടോയിലെത്തിയ പ്രതി യുവാവിനെ പിറകിലൂടെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്