കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര നടയിലെ തുളസിത്തറയെ അവഹേളിച്ചെന്ന കേസില്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെ കേസെടുക്കാത്തതില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെ ഹോട്ടല്‍ ഉടമ അബ്ദുല്‍ ഹക്കിമിനെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
തുളസിത്തറയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി ഉണ്ടായത്.
അതേസമയം അബ്ദുള്‍ ഹക്കീം മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന പൊലീസിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. മാനസിക വെല്ലുവിളി നേരിടുന്ന ആള്‍ക്ക് എങ്ങനെ ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്