പാലക്കാട്: പല്ലശ്ശനയിൽ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ചും ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടും കുടുംബം പോലീസിൽ പരാതി നൽകി.
പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്.
വിഷയത്തിൽ സർക്കാരിൽ നിന്ന് തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും ആരും തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിച്ചു. അനുകൂലമായ നടപടിയുണ്ടാകുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
2024 സെപ്റ്റംബർ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെൺകുട്ടിക്ക് പരിക്കേറ്റത്. ഉടൻ തന്നെ കുട്ടിയെ മാതാപിതാക്കൾ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ജില്ലാ ആശുപത്രിയിൽ വെച്ച് പ്രാഥമിക ചികിത്സ നൽകി പ്ലാസ്റ്ററിട്ട് കുട്ടിയെ വീട്ടിലേക്ക് വിടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
