മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു! നിമിഷപ്രിയയെ കണ്ട നിമിഷത്തെക്കുറിച്ച് അമ്മ പ്രേമകുമാരി പറഞ്ഞത് ഇങ്ങനെ

APRIL 25, 2024, 6:26 AM

യെമൻ:  യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മകൾ നിമിഷ പ്രിയയെ കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് അമ്മ പ്രേമകുമാരി. 

മകളെ ഇനിയൊരിക്കൽ കൂടി കാണാൻ സാധിക്കുമെന്ന് കരുതിയില്ലെന്നും മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്നും പ്രേമകുമാരി പറഞ്ഞു.

 മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു.  എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു.

vachakam
vachakam
vachakam

നിമിഷയുടെ അമ്മ പ്രേമകുമാരിയും ഒപ്പമുള്ള സാമുവേൽ ജെറോമും ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയത്.

നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam