നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

MAY 29, 2025, 8:11 AM

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പോര് മുറുകെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. 5000ത്തിലധികം പ്രവർത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന വലിയ റാലിയോടെയാണ് നിലമ്പൂർ താലൂക്ക് ഓഫീസിൽ എത്തി ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക എന്നാണ് വിവരം. പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികൾ എത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെയ്ക്കാനുള്ള തുക കൈമാറി.

ആര്യാടൻ മുഹമ്മദ് മത്സരിച്ചിരുന്ന കാലത്തും എസ്റ്റേറ്റ് തൊഴിലാളികൾ തന്നെയാണ് കെട്ടിവെയ്ക്കാനുള്ള തുക നൽകിയിരുന്നത്. 

അതേസമയം, പി വി അൻവറുമായി ചർച്ചകൾ തുടരുകയാണെന്ന് അടൂർ പ്രകാശും രമേശ് ചെന്നിത്തലയും വ്യക്തമാക്കി. നിലമ്പൂരിൽ പി.വി അൻവർ മത്സരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവാണ് പരിഗണനയിലെന്നാണ് വിവരം.

ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നാണ് വിവരം. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ് ഷിനാസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam