തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള എൻഎച്ച്എം (ദേശീയ ആരോഗ്യ ദൗത്യം) ഫണ്ടുകൾ കേന്ദ്രം വെട്ടിച്ചുരുക്കി. പണം ചെലവഴിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനും ഉത്തരവിട്ടു. നിരവധി പദ്ധതികൾ വെട്ടിക്കുറയ്ക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.
പല ഫണ്ടുകളുടെ കാര്യത്തിലും കേന്ദ്രം ഇത്തരത്തിൽ വെട്ടിച്ചുരുക്കൽ നടപടി എടുത്തിരുന്നു. അതിനുപിന്നാലെയാണ് ആരോഗ്യ മിഷൻ ഫണ്ടിൻ്റെ കാര്യത്തിലും വെട്ടിച്ചുരുക്കൽ നടത്തിയത്.
പുതിയ ആശുപത്രി കെട്ടിടങ്ങൾ നിർമിക്കുന്നതിനും, പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും, സ്റ്റാഫുകളെ നിയമിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിച്ചിരുന്നു. ഫണ്ടിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇത്തരം കാര്യങ്ങൾ താളം തെറ്റാനുള്ള സാധ്യതയും തള്ളി കളയാനാവില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
