തിരുവനന്തപുരം: സഹകരണവായ്പ രംഗത്ത് അടിമുടിമാറ്റം നിര്‍ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്. കുടിശിക കുമിഞ്ഞുകൂടുന്നതാണ് സഹകരണ ബാങ്കുകളെയും സംഘങ്ങളെയും പ്രതിസന്ധിയിലാക്കുന്ന പ്രധാന ഘടകം. അതിനാല്‍ സിബില്‍ മാതൃകയില്‍ പ്രത്യേക ക്രെഡിറ്റ് സ്‌കോര്‍ രീതി കൊണ്ടുവരണമെന്നാണ് പ്രധാന ശുപാര്‍ശ.
കുടിശിക വരുത്തിയവര്‍ക്ക് വീണ്ടും വായ്പ നല്‍കുന്നതും തിരിച്ചടവ് പരിഗണിക്കാതെ ഉയര്‍ന്ന വായ്പ അനുവദിക്കുന്നതും തടയാനാണ് പുതിയ നിര്‍ദേശം. വാണിജ്യ ബാങ്കുകളില്‍ വായ്പ നല്‍കുമ്പോള്‍ തിരിച്ചടവ് ശേഷി വിലയിരുത്താനുള്ള സൂചികയാണ് സിബില്‍ സ്‌കോര്‍. വായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കാറുണ്ടോ തുടര്‍ച്ചയായി മുടക്കം വരുത്തിയിട്ടുണ്ടോ തുടങ്ങിയവ വിലയിരുത്തി നല്‍കുന്ന സ്‌കോര്‍ കുറവാണെങ്കില്‍ വായ്പ കിട്ടുന്നത് എളുപ്പമാകില്ല.
സഹകരണ ബാങ്കുകളില്‍ രാഷ്ട്രീയ താത്പര്യം നോക്കി ഉയര്‍ന്ന തുക വായ്പ അനുവദിക്കുകയും അത് കുടിശികയാകുകയും ചെയ്യുന്ന പ്രവണത നിലവിലുണ്ട്. ജപ്തി നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ അതിലും രാഷ്ട്രീയ ഇടപെടലുണ്ടാകും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് അതിലൂടെ ഇത്തരക്കാര്‍ക്ക് പരമാവധി ഇളവും നല്‍കും. വായ്പ തീര്‍പ്പാക്കുമ്പോള്‍ വീണ്ടും വായ്പ നല്‍കും. ഈ രീതി അവസാനിപ്പിക്കാനാണ് ക്രഡിറ്റ് സ്‌കോര്‍ നടപ്പാക്കണമെന്ന് നിര്‍ദേശിക്കുന്നത്.
ഒന്നിലേറെ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നതും കുടിശ്ശികയാക്കുന്നതും ഇതുമൂലം ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഈടിന്റെ മൂല്യനിര്‍ണയം കുറ്റമറ്റതാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
