ഗുരുവായൂരിൽ ഭീകര സാന്നിധ്യമെന്ന വാർത്ത വ്യാജം; പിടിയിലായ യുവാവിന് ഭീകരബന്ധമില്ലെന്ന് ഡി.ജി.പി

APRIL 28, 2026, 4:58 AM

തൃശൂർ: ഗുരുവായൂരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഓൺലൈൻ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ അസത്യമാണെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖർ. മാനസിക വെല്ലുവിളി നേരിടുന്ന ഒരു കശ്മീരി യുവാവിനെ ഗുരുവായൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നും, വിശദമായ അന്വേഷണത്തിൽ ഇയാൾക്ക് ഭീകരബന്ധമില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

അതേസമയം യുവാവിന് മാനസിക പ്രശ്നങ്ങളുള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഈ വിഷയത്തിൽ കശ്മീർ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, അവർ ഇവിടെ എത്തിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു. തുടർനടപടികളുടെ ഭാഗമായി യുവാവിനെ കശ്മീർ പൊലീസിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുവായൂരിലെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദർശനത്തിനിടെ നടത്തിയ സന്ദർശനത്തിലാണ് ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കിയത്. തൃശൂർ റേഞ്ച് ഡി.ഐ.ജി ടി. നാരായണനും സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആദിത്യയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam