തൃശൂർ: സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശുവിന്റെ വിരൽ ഭാഗികമായി അറ്റുപോയെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കുന്നംകുളം മലങ്കര ആശുപത്രിക്കെതിരെയാണ് പന്നിത്തടം സ്വദേശികളായ ജിത്തു–ജിഷ്മ ദമ്പതികൾ പരാതി നൽകിയത്. ഇവരുടെ പെൺകുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലാണ് മുറിഞ്ഞതെന്ന് കുടുംബം വ്യക്തമാക്കുന്നു.
പ്ലാസ്റ്റർ നീക്കം ചെയ്യുന്നതിനിടെയാണ് അബദ്ധത്തിൽ വിരൽ മുറിഞ്ഞതെന്ന വിശദീകരണമാണ് ആശുപത്രി അധികൃതർ നൽകിയതെന്ന് ബന്ധുക്കൾ അറിയിച്ചു. ഈ മാസം 13നാണ് ജിഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, തുടർന്ന് 16നാണ് പ്രസവം നടന്നത്. പ്രസവാനന്തര പരിചരണങ്ങളും ആശുപത്രിയിൽ വച്ചുതന്നെയായിരുന്നു.
ഇന്നലെ പുലർച്ചെ 5 മണിയോടെ നഴ്സുമാർ കുഞ്ഞിനെ ഇഞ്ചക്ഷൻ നൽകാനെന്ന പേരിൽ കൊണ്ടുപോയതായി കുടുംബം പറയുന്നു. എന്നാൽ രാവിലെ 7 മണി കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കൊണ്ടുവരാതിരുന്നതിനെ തുടർന്ന് ജിഷ്മ ഐസിയുവിൽ എത്തി അന്വേഷിച്ചപ്പോഴാണ് ഗുരുതരമായ സംഭവം പുറത്തറിഞ്ഞത്.
കാര്യം ചോദിച്ചപ്പോൾ പ്ലാസ്റ്റർ വെട്ടുന്നതിനിടെയാണ് വിരൽ മുറിഞ്ഞതെന്ന മറുപടിയാണ് ആശുപത്രി അധികൃതർ നൽകിയതെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായും, നിയമപരമായി തുടർനടപടികൾ സ്വീകരിക്കുമെന്ന് കുടുംബം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
