തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇനിയും വോട്ടർപ്പട്ടികയിൽ പേരുചേർക്കാത്ത പുതിയ വോട്ടർമാർക്ക് പേരുചേർക്കാൻ അവസരം. ഫെബ്രുവരി 21നാണ് എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
അതേസമയം ജനുവരി 22നുള്ളിൽ അപേക്ഷ നൽകുകയാണെങ്കിൽ എസ്‌ഐആർ അന്തിമ പട്ടികയിൽ പേരുണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഓൺലൈനായാണ് പേരുചേർക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്. voters.eci.gov.in എന്ന സൈറ്റ് വഴിയും ‘വോട്ടർ ഹെൽപ്പ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ നൽകാം.
വെബ്‌സൈറ്റിലെ ‘ന്യൂ വോട്ടർ രജിസ്ട്രേഷൻ’ ഓപ്ഷൻ സെലക്ട് ചെയ്ത് ‘ഫോം 6’ പൂരിപ്പിക്കേണം. പ്രവാസി വോട്ടർമാരാണെങ്കിൽ ‘ഫോം 6എ’ തിരഞ്ഞെടുക്കണം. തിരിച്ചറിയൽകാർഡിലെ വിവരങ്ങളിൽ മാറ്റംവരുത്താനും മണ്ഡലം മാറാനും ഫോം 8 ഉപയോഗിക്കാം.
എന്നാൽ ജനുവരി 22നുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാനദിവസംവരെയും അപേക്ഷിക്കാൻ അവസരമുണ്ടാകും. ഇവരെ സപ്ലിമെന്ററി ലിസ്റ്റിലാകും ഉൾപ്പെടുത്തുക.
അപേക്ഷയോടൊപ്പം കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്സ്, വിലാസം തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം. അടുത്ത ബന്ധുവിന്റെ തിരിച്ചറിയൽ കാർഡ് നമ്പറും മൊബൈൽ നമ്പറും നൽകണം. ബിഎൽഒമാർ നേരിട്ടെത്തി പരിശോധിച്ചാണ് അന്തിമപട്ടികയിൽ പേര് ഉൾപ്പെടുത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
