മാഹി: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ന്യൂമാഹിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊടി സുനി അടക്കമുള്ള 16 പ്രതികളെയും കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഐഎം പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി. മേല്‍ കോടതിയില്‍ കേസ് അന്വേഷണത്തിലെ വീഴ്ച ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് അപ്പീല്‍ നല്‍കുമെന്ന് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി പറഞ്ഞു. കേസിന്റെ അന്വേഷണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു.
കൃത്യമായി സ്ഥലം നിശ്ചയിച്ച് നടത്തിയ കൊലപാതകമാണ്. മാഹി അതിര്‍ത്തിയോട് ചേര്‍ന്ന് കേരളത്തില്‍ നടന്ന കൊലപാതകം കൃത്യമായ ആസൂത്രണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
