മാർത്തോമാ സഭയിൽ പുതിയ ശെമ്മാശന്മാർ അഭിഷക്തരായി

JUNE 22, 2025, 8:31 AM

കോട്ടയം: ഈ വർഷം വൈദിക പഠനം പൂർത്തിയാക്കിയ മാർത്തോമാ സഭയുടെ കോട്ടയം - കൊച്ചി ഭദ്രാസനത്തിൽ ഉൾപ്പെട്ട 3 പേർ ശെമ്മാശന്മാരായി അഭിഷക്തരായി. എബിൻ ജോസഫ് ഫിലിപ്പ്, ക്രിസ്റ്റി കെ. സന്തോഷ്, നിതിൻ പി. ഷിബു എന്നിവരുടെ ശെമ്മാശ് പട്ടംകൊട ശുശ്രൂഷ കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമാ പള്ളിയിൽ വെച്ച് നടന്നു.

വിശുദ്ധ കുർബാന മദ്ധ്യേ നടന്ന പട്ടംകൊട ശുശ്രൂഷയ്ക്ക് സഭയുടെ കോട്ടയം - കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുവനന്തപുരം  കൊല്ലം ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ഐസക് മാർ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ സഹകാർമ്മികനായിരുന്നു. റവ. ഡോ. കോശി പി. വർഗീസ് ധ്യാനപ്രസംഗം നിർവഹിച്ചു.

എബിൻ ജോസഫ് ഫിലിപ്പ് തെള്ളിയൂർ ശാലേം ഇടവകയിൽ കിഴക്കേൽ കുടുംബാംഗവും, ക്രിസ്റ്റി കെ. സന്തോഷ് വെള്ളത്തൂവൽ ബെഥേൽ ഇടവകയിൽ കോട്ടയ്ക്കകത്ത് കുടുംബാംഗവും, നിതിൻ പി. ഷിബു പുന്നവേലി സെന്റ് തോമസ് ഇടവകയിൽ മുളയംവേലി എട്ടാനിക്കുഴിയിൽ കുടുംബാംഗവുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam