സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയ്ക്ക് പുതിയ ബിഷപ്പ്; പ്രിൻസ്റ്റൺ ബെൻ ചുമതലയേൽക്കും

MARCH 21, 2026, 6:41 AM

ചെന്നൈ: സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയ്ക്ക് പുതിയ ബിഷപ്പായി റവ. പ്രിൻസ്റ്റൺ ബെൻനെ തിരഞ്ഞെടുത്തു. ചെന്നൈയിലെ സിഎസ്ഐ സിനഡ് ഓഫീസിലാണ് പ്രഖ്യാപനം നടന്നത്.

നാല് വൈദികരുടെ പാനലിൽ നിന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്നു പേരാണ് അഭിമുഖത്തിന് ഹാജരായത്. നിലവിൽ മഹാഇടവക വൈസ് ചെയർമാനായിരുന്ന പ്രിൻസ്റ്റൺ ബെൻ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ്.

അയോഗ്യനാക്കിയ ധർമരാജ് റസാലംക്ക് ശേഷമുള്ള ആദ്യ ബിഷപ്പാണ് പ്രിൻസ്റ്റൺ ബെൻ. 2024 സെപ്റ്റംബർ മുതൽ മഹാഇടവകയിൽ ബിഷപ്പ് സ്ഥാനം ഒഴിവായിരുന്നു. സ്ഥാനാരോഹണം നാളെ ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം സിഎസ്ഐ എംഎം കത്തീഡ്രലിൽ നടക്കും എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിഎസ്ഐയുടെ നിലപാട് ഈ മാസം 30ന് പ്രഖ്യാപിക്കുമെന്ന് പ്രിൻസ്റ്റൺ ബെൻ അറിയിച്ചു. ബിഷപ്പ് പദവി ദൈവനിയോഗമാണെന്നും ജനങ്ങളുടെ ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണെന്നും അദ്ദേഹം പ്രതികരിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam