കോന്നിയിൽ അയൽവാസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

MARCH 13, 2026, 10:52 PM

പത്തനംതിട്ട: കോന്നി എലിയറക്കലിൽ അയൽവാസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. എലിയറക്കൽ സ്വദേശി വഹാബ് ആണ് ചികിത്സയിലിരിക്കെ ദാരുണമായി മരണപ്പെട്ടത്. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ പ്രതിയായ നിയാസ് തന്റെ ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ടാണ് വഹാബ് ഇടപെട്ടത്. എന്നാൽ, പ്രകോപിതനായ നിയാസ് കയ്യിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് വഹാബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ നിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ മർദ്ദിക്കുന്നത് തടയാൻ എത്തിയ നിരായുധനായ വഹാബിനെ യാതൊരു പ്രകോപനവുമില്ലാതെയാണ് നിയാസ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. 

vachakam
vachakam
vachakam

കോന്നി പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് പൂർത്തിയാക്കി. അയൽവാസിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച വഹാബിൻ്റെ വേർപാട് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam