കൊച്ചി: എയർപോർട്ടിൽനിന്ന് കാണാതായ സൂരജ് ലാമയെ കണ്ടെത്താൻ നെടുമ്പാശേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുമുണ്ട്.
ആലുവ ഡി വൈ എസ് പി ടി. ആർ രാജേഷിന്റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചിരിക്കുന്നത്.
ഈ മാസം അഞ്ചിനാണ് സൂരജ് ലാമയെ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് കാണാതായത്. കാണാതാകുമ്പോൾ കറുത്ത ടീഷർട്ടും നീല ജേഴ്സിയുമാണ് ധരിച്ചിരുന്നത്.
ഇദ്ദേഹത്തേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497990077, 9497987128 (നെടുമ്പാശേരി പി. എസ്) എന്നീ നമ്പറുകളിൽ അറിയിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
