കണ്ണൂർ: നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലമെന്ന് റിപ്പോർട്ട്.
കലക്ടറുടെ മൊഴിയും നവീൻ ബാബുവിന് എതിരാണെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ആത്മഹത്യക്ക് മുൻപ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചന്നാണ് സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാൻ നവീൻ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്.
അഴീക്കോട് സ്വദേശിയുടെ മൊഴിപ്പകർപ്പ് ഇതിനിടെ പുറത്ത് വന്നു. യാത്രയയപ്പിന് ശേഷം എ ഡി എമ്മും താനും ക്വാർട്ടേഴ്‌സിന് സമീപത്ത് വെച്ച് കണ്ടെന്നും പ്രശാന്ത് മൊഴി നൽകി.
ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശം ഇല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്