കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ദേശീയ ഹൈവേ അതോറിറ്റിക്കെതിരെ ഹൈക്കോടതി.
ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നത്. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും എന്താണ് സംഭവിച്ചത് എന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
തുടര്‍ന്ന്, ദേശീയ പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. തെറ്റായ കാര്യങ്ങള്‍ സംഭവിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നും എന്‍എച്ച്എഐ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്