തൃശൂർ: കേരളം ഭരിച്ച എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.
രാജ്യത്തിന്റെ വികസന നേട്ടങ്ങളാണ് മോദിയുടെ ഉറപ്പ് എന്ന് വ്യക്തമാക്കുന്ന നിലയില്‍ 'മോദിയുടെ ഗാരന്റി' എന്ന മുദ്രാവാക്യം ആവര്‍ത്തിച്ചായിരുന്നു വികസന നേട്ടങ്ങള്‍ മോദി ഉയര്‍ത്തിക്കാട്ടിയത്.
അമ്മമാരെ സഹോദരിമാരെ എന്ന് ആവര്‍ത്തിച്ച് അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ പ്രസംഗം.കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയത്. പത്ത് കോടി ഉജ്വല കണക്ഷനുകളാണ് രാജ്യത്തെ സ്ത്രീകൾക്ക് നൽകിയത്. ഇത് എങ്ങനെ സാധിക്കും? 'മോദിയുടെ ഗ്യാരണ്ടി'. 11 കോടി സഹോദരിമാർക്ക് പൈപ്പ് വെള്ളം നൽകി.
ശൗചാലയം നിർമിച്ചു നൽകി. മോദിയുടെ ഉറപ്പിലൂടെയാണ് ഇതെല്ലാം സാധ്യമായത്. സ്ത്രീകളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പദ്ധതികൾ മോദി എണ്ണിപ്പറഞ്ഞപ്പോൾ സദസ്സ് ആർപ്പുവിളിച്ചു. ഗർഭിണികളായ സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ചയായി വർധിപ്പിച്ചു.
സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള അഡ്മിഷന്‍ ആരംഭിച്ചു. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകളുടെ സംവരണം സാധ്യമാക്കി. വികസിത ഭാരതത്തില്‍ സ്ത്രീശക്തി സുപ്രധാന പങ്കാണ് വഹിക്കണമെന്ന് ആഗ്രഹിക്കുകയാണ്. എന്റെ സഹോദരിമാർക്കായി അവസരങ്ങളുടെ കലവറ തന്നെ തുറന്നിരിക്കുകയാണ്, എല്ലാം മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്