തിരുവനന്തപുരം: നന്തൻകോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കേഡൽ ജെൻസൻ രാജയാണ് ഏകപ്രതി.
തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ജഡ്ജി കെ.വി വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.
2017 ഏപ്രിൽ 5,6 തീയതികളിൽ നന്തൻകോട് ബെയില്സ് കോമ്പൗണ്ട് 117ൽ റിട്ട പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത ജയിൻ എന്നിവരെ രാജയുടെ മകനായ കേഡൽ കൊലപ്പെടുത്തി എന്നാണ് കേസ്.
പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ നിരത്തി. 41 സാക്ഷികളെ വിസ്തരിച്ചു. 104രേഖകളും 57 വസ്തുക്കളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്