നാലാഞ്ചിറ കൊലപാതകം; പ്രതി സുരേഷ് മരിച്ച നിലയിൽ 

JUNE 4, 2026, 1:59 AM

തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ ചിദംബരത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് മണക്കാട് സ്വദേശിനിയായ ഹസീന ബീവി കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട സുരേഷിനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. അന്വേഷണത്തിനിടെ ഇയാളുടെ മൊബൈൽ ഫോൺ കരമന ഭാഗത്ത് നിന്ന് കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

ജീവനൊടുക്കാൻ പോകുകയാണെന്ന് സുരേഷ് തന്റെ മൂത്ത മകളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ ബാലരാമപുരം ഭാഗത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam