കോഴിക്കോട്: രാജ്യത്തെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ വീണ്ടും രണ്ടാമതായി കോഴിക്കോട് നടക്കാവിലെ ഗവണ്‍മെന്റ് വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്.
19-ാമത് എജ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ സ്‌കൂള്‍ റാങ്കിങ്ങിന്റെ പട്ടികയിലാണ് നടക്കാവ് സ്‌കൂള്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. 'സ്റ്റേറ്റ് ഗവണ്‍മെന്റ് ഡേ സ്‌കൂളുകള്‍' എന്ന വിഭാഗത്തിലാണ് നടക്കാവ് സ്‌കൂളിന്റെ നേട്ടം.
യു പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആയാണ് വിദ്യാലയം ആദ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
ഇപ്പോഴിതാ രാജ്യത്തെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ വീണ്ടും രണ്ടാമതായി അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നു. 19-ാമത് എജ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ സ്‌കൂള്‍ റാങ്കിംഗിന്റെ പട്ടികയിലാണ് നടക്കാവ് സ്‌കൂള്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്.2012ലാണ് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയാണ് 'പ്രിസം' പദ്ധതി സ്‌കൂളില്‍ ആരംഭിച്ചത്. 20 കോടിയാണ് ഫൗണ്ടേഷന്‍ സ്‌കൂളിന്റെ വളര്‍ച്ചക്കായി വിനിയോഗിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
