കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ദുരൂഹത ഉയരുന്നു. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിലേക്ക് മറ്റൊരു വാഹനം ഇടിച്ചിരിക്കാമെന്ന സംശയമാണ് നാട്ടുകാർ ഇപ്പോൾ മുന്നോട്ടുവെക്കുന്നത്.
കൊയിലാണ്ടി മേഖലയിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അപകടം നടന്നത്. നന്ദകിഷോർ,അഭിനവ്, അഭിയാൻ എന്നീ എംബിബിഎസ് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. അപകടസ്ഥലത്ത് തന്നെ മൂന്നുപേരും മരിച്ചു. മൃതദേഹങ്ങൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ആദ്യ വിവരങ്ങൾ പ്രകാരം സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓടയിലേക്ക് മറിഞ്ഞതാണെന്നാണ് കരുതിയത്. എന്നാൽ, സംഭവത്തിൽ കൂടുതൽ സംശയങ്ങൾ ഉയർന്നതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ഇവരുടെ മരണത്തിൽ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
