സുബീൻ ഗാർഗിന്റെ മരണം; സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ

SEPTEMBER 25, 2025, 10:34 PM

ന്യൂഡല്‍ഹി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ.  ഗാർഗിന്റെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. സിങ്കപ്പൂരിൽ സുബീൻ കയറിയ യാത്രാബോട്ടിൽ ഒപ്പമുണ്ടായിരുന്ന ആളാണ് ജ്യോതി ഗോസ്വാമി.

സെപ്റ്റംബർ 20നും 21നും നടക്കുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി സിംഗപ്പൂരെത്തിയ സുബിൻ ഗാർഗ് സെപ്തംബർ 19നാണ് മരിച്ചത്.

vachakam
vachakam
vachakam

സ്‌കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ കരയിലെത്തിച്ച് സിപിആർ നൽകുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.

സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അന്വേഷണത്തിനായി 10 അംഗ സംഘത്തെയാണ് അസം സർക്കാർ നിയോഗിച്ചിട്ടുള്ളത്. 

മരണത്തിൽ ദുരൂഹതയില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി രണ്ടാമതും സുബീന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിരുന്നു. പിന്നാലെ ചൊവ്വാഴ്ചയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam