കോഴിക്കോട്: ‘പൈതലാം യേശുവേ’ എന്ന വിഖ്യാത ഗാനത്തിന് സംഗീതം നല്കിയ ഫാ. ഡോ. ജസ്റ്റിന് പനക്കല്‍ അന്തരിച്ചു. 91 വയസായിരുന്നു. തരംഗിണി, തളിര്‍മാല്യം, സ്നേഹപ്രവാഹം, സ്നേഹ സന്ദേശം തുടങ്ങിയ ആല്‍ബങ്ങള്‍ക്ക് സംഗീതം നല്കിയ അദ്ദേഹം, മലയാള ഭക്തിഗാന ലോകത്ത് ഏറെ ജനപ്രീതി നേടിയ സംഗീതസംവിധായകനായിരുന്നു. ‘പൈതലാം യേശുവേ’ എന്ന പ്രശസ്ത ഗാനം പാടിയത് കെ എസ് ചിത്ര ആണ്.
1935-ല്‍ കൊച്ചിയിലെ കുമ്പളങ്ങിയില്‍ ജനിച്ച ജസ്റ്റിന് പനക്കല്‍ റോമില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മംഗലപ്പുഴ സെമിനാരിയില്‍ ഏകദേശം 25 വര്‍ഷത്തോളം അധ്യാപകനായി സേവനമനുഷ്ഠിച്ചു.
അദ്ദേഹം സംഗീതം നല്കിയ 25 ഗാനങ്ങള്‍ കെ ജെ യേശുദാസ് ആലപിച്ചിട്ടുണ്ട്. ആല്‍ബങ്ങളുടെ സുവര്‍ണകാലത്ത് മലയാളികള്‍ ഏറെ സ്നേഹിച്ച നിരവധി ഗാനങ്ങളുടെ ശില്‍പ്പിയായിരുന്നു അദ്ദേഹം.
“എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍…”, “മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന…”, “നവ്യമായൊരു കല്‍പ്പന…”, “കര്‍ത്താവാം യേശുവേ മര്‍തൃവിമോചകാ…”, “നായകാ ജീവദായകാ…”, “സ്നേഹസ്വരൂപാ തവദര്ശനം…” എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ഗാനങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാവില്ല; ഉദ്യോഗസ്ഥരുടെ ഹർജിയിൽ മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച് ടിഎൻ പ്രതാപൻ
ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ