നവജാത ശിശുക്കളുടെ കൊലപാതകം: പൊലീസ് കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണം

JULY 8, 2025, 12:48 AM

തൃശൂര്‍: പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പോലീസ് കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണം.

 രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മ അനീഷയാണ്. 2021 നവംബറിന്‍ ആറിന് പ്രസവ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം മൃതദേഹം വീടിന്റെ ഇടത് വശത്ത് മാവിന്റെ ചുവട്ടില്‍ കുഴിച്ചിട്ടെന്നായിരുന്നു പ്രതിയായ അനീഷയുടെ മൊഴി. 

 രണ്ട് വീടിന്റെ പരിസരങ്ങളില്‍ നിന്നും കണ്ടെത്തിയ അസ്ഥികള്‍ ശാസ്ത്രീയ പരിശോധന നടത്തിയതിൽ നിന്നുമാണ് അസ്ഥികള്‍ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണമുണ്ടായത്. പ്രതികളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും പോലീസ് വിധേയമാക്കി. 

vachakam
vachakam
vachakam

അനീഷയും, ഭവിനും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.    കഴിഞ്ഞ കൊല്ലം ഓഗസ്റ്റ് 29 നായിരുന്നു രണ്ടാമത്തെ പ്രസവം. കുഞ്ഞിനെ അനീഷ ശ്വാസം മുട്ടിച്ചു കൊന്നശേഷം ബാത്ത് റൂമില്‍ സൂക്ഷിച്ചു, തൊട്ടടുത്ത ദിവസം ബാഗിലാക്കി ഭവിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഭവിനാണ് രണ്ടാമത്തെ ജഡം കുഴിച്ചിട്ടത്.   കര്‍മ്മങ്ങള്‍ ചെയ്യാന്‍ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിമാന്തിയെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ഭവിന്‍ മൃതദേഹാവശിഷ്ടങ്ങളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം തുറന്ന് പറഞ്ഞത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam