കൊച്ചി: പ്രധാനമന്ത്രി പ്രസംഗിച്ച വടക്കുന്നാഥ മൈതാനിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ.
ഇതാണോ രാഹുൽ ഗാന്ധി പറയുന്ന " സ്നേഹത്തിൻ്റെ കട തുറക്കൽ " എന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
കോൺഗ്രസുകാരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും 'നല്ല നമസ്കാര'മെന്നും മുരളീധരൻ ഫേസ്ബക്കിൽ കുറിച്ചു.
പിണറായി വിജയൻ സർക്കാരിൻറെ കൊള്ളരുതായ്മകൾ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞാൽ കൊള്ളുന്നത് സുധാകരൻ്റെ യുവതുർക്കികൾക്കാണെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻറെ അഴിമതിയും ധൂർത്തും മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോൾ കോൺഗ്രസ് മൗനം പാലിക്കുന്നു.
സർവകലാശാലകളിലെ അവിഹിത ഇടപെടലുകൾ, മുഖ്യമന്ത്രിയുടെ മകളുടെ 'മാസപ്പടി' വിവാദം തുടങ്ങി എല്ലാത്തിലുംപരസ്പര സഹകരണം നിലനിൽക്കുന്നു.
യൂത്ത് കോൺഗ്രസുകാരുടെ തല ഡിവൈഫ്ഐക്കാർ അടിച്ചുപൊളിച്ചിട്ടും കോൺഗ്രസ് പുലർത്തിയ മൗനം ഈ ധാരണയുടെ തെളിവ് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
' ഇന്തി ' സഖ്യത്തിൻ്റെ ഈ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ് പ്രധാനമന്ത്രി തൃശൂരിൽ പറഞ്ഞതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്