കോഴിക്കോട്: പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷൻമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരൻ.
സജി ചെറിയാൻ നേരത്തെ ഭരണഘടനയെ അവഹേളിച്ചയാളാണ്. പ്രധാനമന്ത്രി ആരെ വസതിയിലേക്ക് ക്ഷണിച്ചാലും അവർക്ക് അത് അഭിമാനമാണ്.
അധിക്ഷേപിക്കുന്നവർക്ക് പിണറായി സ്ഥാനം നൽകുന്നു. പഴയ തലമുറയിലെ ആർ ഷോയാണ് സജി ചെറിയാനെന്നും അദ്ദേഹം പരിഹസിച്ചു.
എന്തെങ്കിലും സ്ഥാനം കിട്ടും എന്നാണ് സജി ചെറിയാൻറെ ലക്ഷ്യം. അരമന തോറും പോകുന്ന സജി ചെറിയാനെകുറിച്ച് എന്ത് പ്രഹസനമാണ് സജി എന്ന സിനിമ ഡയലോഗാണ് ഓർമ്മ വരുന്നത്.
സജി ചെറിയാൻറെ ചരിത്രം എല്ലാർക്കും അറിയാമെന്നും മുരളീധരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്