കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ വിഷയത്തിൽ സിപിഎമ്മിനെതിരെ കെ മുരളീധരൻ എംപി. വീണയ്ക്ക് വേണ്ടി തൃശ്ശൂർ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. അതിനായി തൃശൂരിൽ സിപിഐയെ കുരുതി കൊടുക്കുമെന്നും സിപിഎം- ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞുവെന്നും കെ മുരളീധരൻ പറഞ്ഞു.
വീണ വിജയന്റെ കമ്പനിക്കെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും നിയമപരമായി നേരിടുമെന്ന് എന്താണ് സിപിഎം പറയാത്തതെന്നും മുരളീധരൻ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്