കൊല്ലം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് എം.മുകേഷ് എംഎൽഎ. എൻറെ പേര് പറയുന്നത് കോൺഗ്രസിന്റെ കച്ചിത്തുരുമ്പല്ലേ, അത് പറയട്ടെയെന്നും മുകേഷ് പറഞ്ഞു.
എന്റെ വായിൽ നിന്ന് ഒരാളെ അപകീർത്തിപ്പെടുത്തുന്ന ഒന്നും ഉണ്ടാവില്ല. അത്തരത്തിലുള്ള രാഷ്ട്രീയം എന്റെ ഭാഗത്ത് നിന്ന് മുൻപും ഉണ്ടായിട്ടില്ല, ഇനിയും ഉണ്ടാകില്ല.
'എനിക്കെതിരെ ഉണ്ടായ കാര്യങ്ങൾ ഏശിയിട്ടില്ല. അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുറ്റബോധം ഉണ്ടാകും.ഇത് കോടതിക്ക് മുന്നിലുള്ളതാണ്.
സത്യം തെളിയട്ടെ അതിനുള്ള ശുഭാപ്തി വിശ്വാസമുണ്ട്. മഹിളാ ജനാധിപത്യ അസോസിയേഷൻ പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അവരുടെ അഭിപ്രായമാണ്. എന്റെ അഭിപ്രായം പറയാൻ ആയിട്ടില്ല , ഇതെല്ലാം കഴിയട്ടെ..' മുകേഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
