ഭരണഘടന വധഭീഷണിയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ് 

JANUARY 26, 2024, 12:25 PM

 കോഴിക്കോട്: രാജ്യത്തെ ഭരണഘടന വധഭീഷണിയിലാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘‘കുറച്ചു കാലമായി ഭരണഘടന വലിയ നിലയിൽ ആക്രമണങ്ങൾ നേരിടുകയാണ്. 

ഇന്ത്യൻ ഭരണഘടന വധഭീഷണിയിലാണ്. എപ്പോഴാണ് ഭരണഘടനയുടെ കഥ കഴിയുക എന്നു പറയാൻ നമുക്ക് സാധ്യമാകാത്ത നിലയിലേക്കുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 

അപകടകരമായ സാഹചര്യത്തിലൂടെ രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടു പോകുകയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണ് ഇന്ത്യൻ ഭരണഘടന നൽകുന്നത്.  

vachakam
vachakam
vachakam

 മതസൗഹാർദവും മതനിരപേക്ഷതയും നിലനിന്നു പോകുക എന്നതാണ് നാനാത്വത്തിൽ ഏകത്വമെന്നുള്ള നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. ഈ മതനിരപേക്ഷതയും വലിയ നിലയിലുള്ള ഭീഷണി നേരിടുന്നു. ഇന്ത്യയിൽ ഒരു മതവും മറ്റു മതങ്ങളോട് ശത്രുതാപരമായ സമീപനം സ്വീകരിക്കണമെന്ന് പറയുന്നില്ല. 

എന്നാൽ മതസാഹോദര്യത്തിന് വലിയ വെല്ലുവിളികൾ വരുന്ന തരത്തിലേക്ക് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നു തന്നെ നീക്കങ്ങൾ നടക്കുന്നു. ഭരണഘടനയുടെ പ്രധാന തത്വങ്ങളെല്ലാം അപകടകരമായ സാഹചര്യത്തിലൂടെയാണ് സഞ്ചരിക്കുന്നത്’’– റിയാസ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam