തിരുവനന്തപുരം: ഒഡിഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ ബജ്‌റംഗ്ദൾ ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.
വിഷയത്തിൽ ബിജെപി എന്ത് നയതന്ത്രം കൊണ്ടുവന്നാലും സത്യം എല്ലാവർക്കും അറിയാമെന്നും പുള്ളിമാന്റെ പുള്ളി തേച്ചാൽ പോകുമോ എന്നും മന്ത്രി പ്രതികരിച്ചു.
ബിജെപി എന്താണെന്ന് അറിയുന്നവർക്ക് ഇതൊരു അത്ഭുതമേയല്ല. ആഭ്യന്തര ശത്രുക്കളായി സംഘപരിവാർ കണ്ട മൂന്ന് പേരിൽ ഒന്നാണ് മിഷണറിമാർ. കേരളത്തിൽ ബിജെപി മറ്റൊരു മുഖം നൽകാൻ ശ്രമിച്ചാൽ അതിലൊരു കാര്യവുമില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ കേക്ക് മുറിക്കുകയും, കേരളത്തിന് പുറത്ത് മറ്റെന്തെങ്കിലും മുറിക്കുകയും ചെയ്യുന്ന രീതി ആളുകൾക്ക് മനസിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗ്രഹാം സ്റ്റെയ്ൻസ് ഇന്നും ഒരു ഓർമയായി നമ്മുടെ മുൻപിൽ നിൽക്കുന്നുണ്ട്.
ഒരു പ്രത്യേക മതവിഭാഗം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ല ഇത്. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയത്തിനേൽക്കുന്ന പോറലാണ് ഈ സംഭവങ്ങൾ എന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്